Hi! How can we help You?

ABOUT US

2004 -ൽ ബാങ്ക് പൂർണമായും കമ്പ്യൂട്ടർ വത്കരിച്ചുകൊണ്ടു പ്രവർത്തനം തുടങ്ങി .നൂതന സാങ്കേതിക വിദ്യ ബാങ്കിങ് രംഗത്ത് കൂടുതൽ ഫലപ്രദമായി ഉപയോഗിച്ച് ഇടപാടുകാർക്ക് പരമാവധി സൗകര്യം നൽകുന്നതിനുവേണ്ടി ബാങ്ക് ഹെഡ് ഓഫീസിനെ ബ്രാഞ്ചുകളുമായി ബന്ധിപ്പിച്ച് കോർ ബാങ്കിങ് സംവിധാനവും മൊബൈൽ ബാങ്കിങ്ങും ആരംഭിക്കുന്നതിനുള്ള പ്രവർത്തനം തുടങ്ങി.

സമൂഹത്തിലെ അടിത്തട്ടിൽ കിടന്നിരുന്ന സാധാരണക്കാരും ദരിദ്രരുമായ കർഷകത്തൊഴിലാളികളുടെയും ദരിദ്ര ചെറുകിട കർഷകരുടെയും ഉന്നമനം ലക്ഷ്യമാക്കി 1954 -ൽ ഒരു ഐക്യ നാണയ സഹകരണസംഘമായി രൂപംകൊണ്ട ഈ സ്ഥാപനം പിന്നീട് ഒരു പ്രാഥമിക കാർഷിക സഹകരണ സംഘമായും 1980 -ൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കായും ഉയർത്തപ്പെടുകയൂം ചെയ്തു . ,ചീമേനി ടൗണിന്റെ തിലകക്കുറിയായി എല്ലാ സൗകര്യങ്ങളുമടങ്ങിയ കെട്ടിടസമുച്ചയം നിർമ്മിക്കുകയും ചാനടുക്കത്തു നിന്നു ബാങ്കിന്റെ ഹെഡ് ഓഫീസ് ചീമേനിയിലേക്കു മാറ്റപ്പെടുകയും ചെയ്തു .

ജനങ്ങളുടെ എല്ലാത്തരത്തിലുള്ള വായ്പകളും ബാങ്ക് നൽകിവരുന്നുണ്ട് .